കൊൽക്കത്ത: കൊൽക്കത്തിയിൽ ബി.ജെ.പിയുടെ സി.എ.എ അനുകൂല റാലി പൊലീസ് തടഞ്ഞു. സംസ്ഥാന അധ്യക്ഷൻ കൈലാസ് വിജയവർഗീയ, മുകുൾ റോയ് തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. ദക്ഷിണ കൊൽക്കത്തയിലെ ടോളിഗുംഗ മേഖലയിലാണ് റാലി നടത്തിയത്.
അനുമതിയില്ലാതെയാണ് റാലി നടത്തിെയന്ന് കുറ്റത്തിനാണ് ബി.ജെ.പി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സി.എ.എക്കെതിരെ അതിശക്തമായ സമരവുമായി മമത ബാനർജിയും തൃണമൂൽ കോൺഗ്രസും മുന്നോട്ട് പോകുന്നതിനിടെയാണ് ബി.ജെ.പി നേതാക്കൾ കസ്റ്റഡിയിലായത്.
മതസൗഹാർദം തകർക്കുന്നതിനായാണ് ബി.ജെ.പിയുടെ സി.എ.എ റാലിയെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സർക്കാറിൻെറ അനുമതിയില്ലാതെയാണ് റാലി സംഘടിപ്പിച്ചതെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.