കൊൽക്കത്ത ബലാത്സംഗ കൊല: രാജ്യവ്യാപകമായി നിരാഹാര സമരം നടത്തും -ഡോക്‌ടേഴ്‌സ് അസോസിയേഷൻ

കൊൽക്കത്ത: ആ​ർ.​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​നി​ത ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി നിരാഹാര സമരം പ്രഖ്യാപിച്ചു.

ആഗസ്റ്റ് ഒമ്പതിന് ഡോക്ടർ കൊല്ലപ്പെട്ടതിന് ശേഷം സംസ്ഥാന വ്യാപകമായി തുടങ്ങിയ സമരം കാരണം ആശുപത്രി പ്രവർത്തനം പലതും സ്തംഭിച്ചിരുന്നു. സുരക്ഷിതത്വം സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഡോക്ടർമാർ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വീണ്ടും സമരത്തിനിറങ്ങിയത്. ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് 42 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ച് സെപ്റ്റംബർ 21 മുതൽ ഡോക്ടർമാർ ഭാഗികമായി ജോലിയിൽ പ്രവേശിച്ചിരുന്നു.

ആഴ്ചകളായി പണിമുടക്കുന്ന ജൂനിയർ ഡോക്ടർമാരുടെ അവസ്ഥക്ക് ഇനിയെങ്കിലും പരിഹാരം ഉണ്ടാവണം എന്ന ലക്ഷ്യത്തോടെയാണ് നിരാഹാര സമരം നടത്തുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ന്യായമായ ചികിത്സക്കും മെച്ചപ്പെട്ട സാഹചര്യങ്ങൾക്കുമുള്ള പോരാട്ടത്തിൽ മെഡിക്കൽ പ്രൊഫഷണലുകൾക്കിടയിൽ ഐക്യം ഉയർത്തിക്കാട്ടുന്നതിനായി രാജ്യത്തുടനീളമുള്ള ആരോഗ്യ പ്രവർത്തകരോട് സമരത്തിൽ പങ്കെടുക്കാനും ഡോക്‌ടേഴ്‌സ് അസോസിയേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags:    
News Summary - Kolkata rape and murder: Nationwide hunger strike to be held - Doctors Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.