തേനി: കേരള-തമിഴ്നാട് അതിർത്തിയിലെ കൊളുക്കുമല സന്ദര്‍ശിച്ചു മടങ്ങിയ കോളജ് വിദ്യാര്‍ഥികളടങ്ങുന്ന ട്രക്കിങ് സംഘം കാട്ടുതീയില്‍ അകപ്പെട്ട ദാരുണ സംഭവത്തിൽ മരണം 16 ആയി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തിരുപ്പൂർ സ്വദേശി ശക്തികലയും മറ്റൊരാളുമാണ് മരിച്ചത്. അപകടത്തിൽ നേരത്തെ ഏഴ് വനിതകളടക്കം 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
23 പേർ മധുരയിലെയും തേനിയിലെയും മെഡിക്കൽ കോളജുകളിൽ ഇപ്പോഴും ചികിത്സയിലാണ്. തേനി ജില്ലയിലെ കൊരങ്ങിണി വനത്തിൽ പടർന്ന തീയിൽ ഞായറാഴ്ചയാണ് 36 അംഗസംഘം അകപ്പെട്ടത്. ഹെലികോപ്ടർ ഉപയോഗിച്ചും മറ്റും 25 പേരെ രക്ഷപ്പെടുത്തി. മൂന്നുപേർ മലകയറ്റത്തിെൻറ തുടക്കത്തിൽ തന്നെ പിൻവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.