കോഴിക്കോട്: കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിെൻറ ബ്ലാക്ക്ബോക്സ് വിശദമായ പരിശോധനക്കായി ഡല്‍ഹിയിലെ ഡി.ജി.സി.എ ലാബിൽ എത്തിച്ചു. സമഗ്രവും പക്ഷപാതമില്ലാതെയും അന്വേഷണം നടത്തിയാൽ മാത്രമേ കൃത്യമായി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ കഴിയുകയുള്ളൂ എന്ന് ഡി.ജി.സി.എ ഡയറകടർ ജനറൽ അനിൽ കുമാർ പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്തത് നിശ്ചയിക്കപ്പെട്ട ലാന്‍ഡിങ് മേഖലയില്‍ നിന്ന് മാറിയാണെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.
അതേസമയം അപകടം മലപ്പുറം പൊലീസിന്റെ 30 അംഗ സംഘവും അന്വേഷിക്കും. മലപ്പുറം അഡീഷനല്‍ എസ്.പി. ജി. സാബു വിന്‍റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ് രൂപവത്കരിച്ചത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസനാണ് അന്വേഷണ ചുമതല. പെരിന്തല്‍മണ്ണ എ.എസ്. പി ഹേമലത, ഇന്‍സ്പെക്ടര്‍മാരായ ഷിബു, കെ.എം ബിജു, സുനീഷ് പി. തങ്കച്ചന്‍, തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമിൽ ഉൾപ്പെടും.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും ചികിത്സയിലുള്ളവരുടെയും വിശദാംശങ്ങൾ സംഘം ശേഖരിച്ച് സർക്കാറിന് സമർപ്പിക്കും. ഇതിന് ശേഷമാണ് ദുരന്തത്തിനിരയായവർക്ക് നഷ്ടപരിഹാരം അടക്കമുള്ള സഹായങ്ങൾ ലഭിക്കുക. ഡി.ജി.സി.എ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം പൈലറ്റുൾപ്പടെയുള്ളവരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുെണ്ടങ്കിൽ കേസെടുത്ത് തുടരന്വേഷണം നടത്തുമെന്നും ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.