ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ പട്ടാള കോടതി വധശിക്ഷക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർ കുൽഭൂഷൻ സൂധീർ ജാദവ് എവിടെയെന്ന് അറിയില്ലെന്ന് ഇന്ത്യൻ സർക്കാർ.
ജാദവിനെ എവിടെ പാർപ്പിച്ചിരിക്കുന്നുവെന്നോ അദ്ദേഹത്തിെൻറ നിലവിലെ സ്ഥിതി എന്താണെന്നോ അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ഗോപാൽ ഗാംഗുലി പറഞ്ഞു.
കഴിഞ്ഞ വർഷമാണ് കൂൽഭൂഷൻ ജാദവിനെ പാകിസ്താൻ അറസ്റ്റ് ചെയ്തത്. കിഡ്നാപ് ചെയ്യപ്പെട്ട നിരപാധിയായ ഇന്ത്യക്കാരനാണ് ജാദവ്. ഇന്ത്യൻ നേവിയിലെ വിരമിച്ച ഉദ്യോഗസ്ഥനുമാണ് ജാദവ്. ഇൗ രണ്ട് കാര്യങ്ങളും പാകിസ്താനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും ഗാംഗുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.