ഹേഗ്: പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവ് കേസില്‍ ഹേ ഗിലെ രാജ്യാന്തര നീതിന്യായ കോടതി ബുധനാഴ്ച വിധിപറഞ്ഞേക്കും. ഇന്ത്യൻ സമയം വൈകീട്ട് 6.30നാകും കേസ് പരിഗണിക്കുക. കേസിെൻറ വിധിയെന്താകും എന്ന കാര്യത്തിൽ പാകിസ്താന് മുൻ വിധി ഇല്ലെന്ന് കഴിഞ്ഞയാഴ്ച പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പ്രതികരിച്ചിരുന്നു. പാക് വാദമുഖങ്ങൾ മുഴുവൻ കോടതിക്കുമുന്നിൽ നിരത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
പ്രമുഖ അഭിഭാഷകൻ ഹരിഷ് സാൽവെയാണ് ഇന്ത്യക്കുവേണ്ടി ഹാജരായത്.
ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെതിരെ ഭീകരപ്രവർത്തനം, ചാരവൃത്തി എന്നീ കുറ്റങ്ങളാണ് പാകിസ്താന് ആരോപിച്ചത്. ഇന്ത്യക്കുവേണ്ടി ബലൂചിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവൃത്തിയും നടത്തിയെന്നാരോപിച്ച് 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. തുടര്‍ന്ന്, വധശിക്ഷ അസാധുവാക്കി കുല്‍ഭൂഷനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു.
കോടതി വധശിക്ഷ തടഞ്ഞു. ശിക്ഷനടപടി രാജ്യാന്തര ചട്ടങ്ങളുെട ലംഘനമാണെന്ന് ഇന്ത്യ വാദിച്ചു. കുല്ഭൂഷന് കോണ്‍സുലാര്‍ സഹായം നിഷേധിക്കുന്ന പാക് നടപടി വിയന കൺവെന്ഷൻ തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. വ്യാപാര ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്താന് ബലൂചിസ്താനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ വാദം. 2016 മാര്‍ച്ച് മൂന്നിനാണ് കുല്ഭൂഷൺ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.