ശ്രീനഗർ: കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനും ജവാനും വീ രമൃത്യു. പ്രത്യാക്രമണത്തിൽ മൂന്ന് ജയ്ശെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. ആർമ ി മേജർക്കും രണ്ട് ജവാന്മാർക്കും പരിക്കുണ്ട്. െതക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലെ തു രിഗാം മേഖലയിലാണ് സംഭവം. ഏറ്റുമുട്ടലിന് നേതൃത്വം നൽകിയ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അമൻ ഠാകുർ ആണ് കഴുത്തിന് വെടിയേറ്റ് മരിച്ചത്.
ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈനിക വക്താവ് പറഞ്ഞു. കഴിഞ്ഞമാസമാണ് അമൻ ഠാകുറിന് ഡി.ജി.പിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചത്. രഹസ്യവിവരത്തെ തുടർന്ന് ഭീകരർ ഒളിച്ചിരുന്ന ഭാഗത്തെത്തിയപ്പോഴായിരുന്നു വെടിയുതിർത്തത്. ജമ്മു-കശ്മീർ ദോദ ജില്ല സ്വദേശിയാണ് അമൻ. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ ഡി.ജി.പി ദിൽബാഗ് സിങ്, ഭീകരർക്കെതിരെ പൊലീസിനെ മുന്നിൽനിന്ന് നയിച്ച ധീരനായ പൊലീസ് ഒാഫിസറെയാണ് നഷ്ടമായതെന്ന് അനുസ്മരിച്ചു. രണ്ട് സർക്കാർ ഉദ്യോഗങ്ങൾ ത്യജിച്ചാണ് അദ്ദേഹം പൊലീസ് തൊപ്പിയണിഞ്ഞത്.
സാമൂഹിക സുരക്ഷവിഭാഗത്തിലെയും കോളജ് അധ്യാപകെൻറയും വേഷം അഴിച്ചുവെച്ചാണ് യൂനിഫോം ധരിക്കാനുള്ള ആവേശത്തിൽ പൊലീസിൽ ചേർന്നത്. രണ്ടുവർഷം മുമ്പ് കുൽഗാം ജില്ലയിൽ ഡിവൈ.എസ്.പിയായി നിയമിതനായ ഠാകുർ നിരവധി ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.