ശ്രീനഗർ: 2018ൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ തൗസീഫ് ഷെയ്ക്കിെൻറ മാതാവ് നസീമ ബാനുവിനെ യു.എ.പി.എ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ, രണ്ട് നാട്ടുകാരെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പങ്കുവഹിച്ചിരുന്നുവെന്നും തൗസീഫിനൊപ്പം തോക്കുപയോഗിച്ച് ഫോേട്ടാക്ക് പോസ് ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു.
2018ൽ തന്നെ നസീമക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. കുൽഗാമിലെ റാംപോറ ഖൈമോയിൽനിന്ന് ജൂൺ 20 നാണ് അറസ്റ്റിലായത്. തീവ്രവാദത്തിൽ പങ്കുണ്ടെന്ന തെളിവ് ലഭിച്ചതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. തീവ്രവാദികളുടെ കുടുംബത്തെ പൊലീസ് ലക്ഷ്യമിട്ടിട്ടില്ലെന്നും 2018 മുതൽ അവർ പൊലീസിെൻറ കണ്ണുവെട്ടിച്ച് കഴിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ആയുധങ്ങളും വെടിക്കോപ്പുകളും സംഘടിപ്പിക്കുന്നതിലും അറസ്റ്റിലായ സ്ത്രീക്ക് പങ്കുണ്ടായിരുന്നുവെന്നും പൊലീസ് ആേരാപിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യു.എ.പി.എ) 13 ബി, 17, 18, 18 ബി, 19, 39 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ 2018 ൽ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.