മുംബൈ: ഇന്ത്യൻ ചാരനെന്ന പേരിൽ പാകിസ്താൻ ജയിലിലടക്കുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്ത കുൽഭൂഷൺ ജാദവിന് നീതി ഉറപ്പാക്കണമെന്ന് സുഹൃത്തുക്കൾ. ദാവൂദ് ഇബ്രാഹിമിനെ പോലുളള ക്രമിനലുകൾക്കും തീവ്രവാദികൾക്കുമെതിരെ ഇന്ത്യ നിരവധി തെളിവുകൾ നിരത്തിയിട്ടും പാകിസ്താൻ നടപടി എടുക്കുന്നില്ല. എന്നാൽ കൽഭൂഷണെതുരെ അന്യായ നടപടിയാണ് എടുത്തിരിക്കുന്നു. അദ്ദേഹത്തെ ജയിൽമോചിതനാക്കി തിരിച്ചെത്തിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും മുംബൈയിലുള്ള കുൽഭൂഷന്‍റെ സുഹൃത്തുക്കൾ പറഞ്ഞു.
മുംബൈയിലാണ് കുൽഭൂഷൺ ജനിച്ചു വളർന്നത്.അദ്ദേഹത്തിെൻറ പിതാവ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം കുൽഭൂഷെൻറ കുടുംബം അന്തേരിയിലേക്കും പിന്നീട് പോവൈയിലേക്കും മാറുകയായിരുന്നു. നേവിയിൽ നിന്നും വിരമിച്ച ശേഷം ബിസിനസ് ചെയ്യുന്നതിന് വേണ്ടിയാണ് വിദേശത്തേക്ക് പോയതെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യയും രണ്ടു കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന കുൽഭൂഷെൻറ കുടുംബം ഇപ്പോൾ പൂണെയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.