ന്യൂഡൽഹി: ദലിത് യുവതി കൊല്ലപ്പെട്ട ഹാഥറസിലേക്ക് പോകുംവഴി മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്ത് തടവിലാക്കിയത് ചോദ്യം ചെയ്ത് കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) നൽകിയ ഹരജിയിൽ സുപ്രീം കോടതി ജനുവരി മൂന്നാംവാരം വാദം കേൾക്കും. യു.പി സർക്കാർ സമർപ്പിച്ച അവസാന സത്യവാങ്മൂലത്തിൽ പ്രതികരണമറിയിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് യൂനിയന് അവസരം നൽകി.
മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് കെ.യു.ഡബ്ല്യൂ.ജെക്ക് വേണ്ടി ഹാജരാകുന്നത്. കേസ് ജനുവരി ആദ്യം പരിഗണിക്കണമെന്ന സിബലിെൻറ ആവശ്യം കോടതി അംഗീകരിച്ചില്ല.
മാധ്യമപ്രവർത്തകൻ എന്ന പരിഗണന ഉപയോഗപ്പെടുത്തി ജാതി പ്രശ്നങ്ങൾ ആളിക്കത്തിക്കാനും ക്രമസമാധാന പ്രശ്നമുണ്ടാക്കാനുമാണ് കാപ്പൻ ഹാഥറസിലേക്ക് പോയതെന്നാണ് യു.പി സർക്കാർ ആരോപിക്കുന്നത്. സർക്കാർ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുത വിരുദ്ധവുമാണെന്ന് കെ.യു.ഡബ്ല്യൂ.ജെ വ്യക്തമാക്കി. ജോലി ആവശ്യാർഥമായിരുന്നു കാപ്പെൻറ യാത്ര എന്നാണ് യൂനിയൻ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.