മുംബൈയിൽ ഓടയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

മുംബൈ: അറ്റകുറ്റപണിക്കിടെ ഓടയിൽ വീണ് തൊഴിലാളി മരിച്ചു. നാല് തൊഴിലാളികൾക്ക് പരിക്കേറ്റതായും കോർപറേഷൻ അധികൃതർ അറിയിച്ചു. മുംബൈയിലെ സെവ്രി ഗാഡി ബന്ദർ പ്രദേശത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം.

19കാരനായ മെഹ്ബൂബ് ഇസ്മായിലാണ് മരിച്ചത്. സലിം (25), ശഫക്കുൽ(22), കൊരേം (35), മൊസാലിൻ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സലീമിന്‍റെ നില ഗുരുതരമാണ്. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) മലിനജല പരിപാലന വകുപ്പിന്‍റെ നേതൃത്വത്തിൽ ഓട തുറന്ന് അറ്റകുറ്റ പണി നടത്തുന്നതിനിടെയാണ് അപകടമെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഓടയിൽ വീണ അഞ്ചു തൊഴിലാളികളെയും നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി സമീപത്തെ കെ.ഇ.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഹബൂബ് മരിച്ചിരുന്നു.

Tags:    
News Summary - Labourer Dies, 4 Injured After Falling Into Open Drain During Repairs In Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.