ലഡാക്കിൽ നടന്നത്​ ഇരു രാജ്യങ്ങളുടെയും താൽപര്യത്തിനു നിരക്കാത്തത്​ -ഇന്ത്യ

ന്യൂഡൽഹി: ദോക്​ലാം പ്രശ്​നത്തിൽ ഇരു വിഭാഗങ്ങൾക്കും സ്വീകാര്യമായ പരിഹാരത്തിന്​ ചൈനയുമായി സംഭാഷണം തുടരുമെന്ന്​ ഇന്ത്യ. ലഡാക്ക്​ അതിർത്തിയിൽ മൂന്നു ദിവസം മുമ്പ്​ നടന്നതുപോലുള്ള സംഭവങ്ങൾ ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾക്കു ചേർന്നതല്ലെന്നും വിഷയം സൈനിക കമാൻഡർ തലത്തിൽ ചർച്ച ചെയ്​തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്​താവ്​ രവീഷ്​ കുമാർ പറഞ്ഞു. 

എന്നാൽ, ലഡാക്കിൽ സ്വാതന്ത്ര്യദിനത്തിൽ കല്ലേറാണോ അതല്ല, വടിപ്രയോഗമാണോ നടന്നതെന്നതു സംബന്ധിച്ച്​ അദ്ദേഹം മറുപടി പറഞ്ഞില്ല. അവിടെയുണ്ടായ സംഭവം അതിർത്തിയിൽ നടക്കുന്നതുമായി ബന്ധപ്പെട്ടതല്ല. അതിർത്തി മേഖലകളിൽ സമാധാനം നിലനിൽക്കു​േമ്പാഴേ ഉഭയകക്ഷി ബന്ധം മെച്ചപ്പെടൂവെന്നും രവീഷ്​ കുമാർ വ്യക്​തമാക്കി. അടുത്തമാസം ചൈനയിൽ നടക്കുന്ന ബ്രിക്​സ്​ ഉച്ചകോടിയിൽ പ​െങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര ​േമാദി പുറപ്പെടുന്ന കാര്യം സ്​ഥിരീകരിച്ചിട്ടില്ലെന്നും കൂട്ടി​േച്ചർത്തു. ലഡാക്ക്​ സംഭവത്തി​​െൻറ പശ്ചാത്തലത്തിൽ രണ്ടു തവണയാണ്​ ഇന്ത്യ- ചൈന സൈനികതല ചർച്ച നടന്നത്.

Tags:    
News Summary - Ladakh-Like Incidents Not In Interest Of India Or China: Centre-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.