നാസിക്: അഞ്ചു വര്‍ഷം മുമ്പ് വിവാഹ വാഗ്ദാനം നല്‍കി മുങ്ങിയ കാമുകനെ എ.ടി.എം. കൗണ്ടറിന് മുന്നില്‍വെച്ച് കാമുകി പിടികൂടി. മഹാരാഷ്ട്രയിലെ നാസിക്കില്‍ നവംബര്‍ 19നായിരുന്നു സംഭവം. എ.ടി.എമ്മിൽ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് 27കാരിയായ കാമുകി തന്നെ വഞ്ചിച്ചു മുങ്ങിയ കാമുകനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്.
ഉടന്‍ തന്നെ യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും യുവാവിനെ കൈകാര്യം ചെയ്യുകയുമായിരുന്നു. യുവതിയുടെയും ബന്ധുക്കളുടെയും മര്‍ദനമേറ്റ കാമുകന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യക്തിപരമായ വിഷയമായതിനാല്‍ കാമുകന്‍റെയും യുവതിയുടെയും പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.