ന്യൂഡൽഹി/ബേൺ: ഐ.പി.എൽ മുൻ കമീഷണർ ലളിത് മോദിക്കും ഭാര്യ മിനാലിനും സ്വിറ്റ്സർലൻഡിലെ ബാങ്കുകളിലുള്ള നിേക്ഷപത്തെക്കുറിച്ച് ഇന്ത്യ വിശദാംശങ്ങൾ തേടി. ഇതേ തുടർന്ന് ഇരുവർക്കും സ്വിസ് സർക്കാർ നോട്ടീസ് അയച്ചു. കള്ളപ്പണത്തിനെതിരായ നടപടിയുടെ ഭാഗമാണ് ഇന്ത്യൻ നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിെൻറ അടിസ്ഥാനത്തിലാണ് വിശദാംശങ്ങൾ തേടിയത്.
ഐ.പി.എൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ലളിത് മോദി 2010ലാണ് ലണ്ടനിലേക്ക് ഒളിച്ചു കടന്നത്. ഇന്ത്യ നൽകിയ വിവരങ്ങൾക്ക് മറുപടി നൽകാൻ 10 ദിവസമാണ് സ്വിസ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 2016ൽ ലളിത് മോദിക്കും ഭാര്യക്കും ഇതേ രീതിയിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതിന് അവർ മറുപടി നൽകിയോ എന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.