ന്യൂഡൽഹി: അഴിമതിക്കേസിൽ ആരോപണവിധേയനായ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ചോദ്യംചെയ്യലിന് സി.ബി.െഎ ആസ്ഥാനത്ത് എത്തി. 100 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ചോദ്യാവലിയാണ് ലാലുവിനായി സി.ബി.െഎ തയാറാക്കിയിരിക്കുന്നത്. പാട്നയിൽ മൂന്നു ഏക്കറിലായി ഷോപ്പിങ് മാൾ പണിത കേസിലാണ് ചോദ്യം ചെയ്യൽ. ലാലുവിെൻറ മകൻ തേജസ്വി യാദവ് ചോദ്യം ചെയ്യലിനായി നാളെ സി.ബി.െഎ ആസ്ഥാനത്ത് ഹാജരാകും.
സി.ബി.െഎ രണ്ടുതവണ ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നുവെങ്കിലും ലാലു നേരിട്ട് ഹാജരായിരുന്നില്ല. നേരിട്ട് ഹാജരാകുന്നതിന് പകരം അഭിഭാഷകനെ അയച്ച ലാലു പ്രസാദ് വ്യക്തിപരമായ അസൗകര്യങ്ങൾ ഉള്ളതിനാൽ രണ്ടാഴ്ച കൂടി സാവകാശം വേണമെന്ന് അറിയിക്കുകയായിരുന്നു. തേജസ്വി യാദവും രണ്ടു തവണ ഹാജരായിരുന്നില്ല. തുടർന്ന് ഇരുവരും നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് സി.ബി.െഎ വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.
ലാലു റെയിൽവേ മന്ത്രിയായിരിക്കെ രണ്ടു റെയിൽവേ ഹോട്ടലുകളുടെ നടത്തിപ്പു കരാർ സ്വകാര്യസ്ഥാപനത്തിനു നൽകിയെന്നും പകരം ഭൂമി സ്വന്തമാക്കിയെന്നുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.