ജമ്മു കശ്മീരിൽ ദേശീയപാതക്ക് സമീപം വൻ ഉരുൾപ്പൊട്ടൽ; ഗതാഗതം തടസ്സപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബനിഹാലിൽ റമ്പാൻ മേഖലയിൽ വൻ ഉരുൾപൊട്ടൽ.  തുടർന്ന് ദേശീയ പാത 44ലെ വാഹനഗതാഗതം നിർത്തിവെച്ചു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ റമ്പാൻ ഡെപ്യൂട്ടി കമീഷണർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് വലിയ പാറക്കല്ലുകൾ റോഡിലേക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ട്രാഫിക് പൊലീസ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് ഡെപ്യൂട്ടി കമീഷണർ ജനങ്ങളോട് അഭ്യർഥിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം ഇപ്പോഴും നിർത്തിവെച്ചരിക്കുകയാണെന്ന് ജമ്മു കശ്മീർ ട്രാഫിക് പൊലീസ് ട്വീറ്റ് ചെയ്തു.


Tags:    
News Summary - Landslide blocks National Highway 44 in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.