മുംബൈ: പുണെ-മുംബൈ എക്‌സ്‌പ്രസ്‌വേയുടെ മുംബൈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം ഹൈവേ പൊലീസ് രണ്ട് മണിക്കൂറോളം തടഞ്ഞു. കനത്ത മഴയെത്തുടർന്ന്, എക്‌സ്‌പ്രസ്‌വേയിലെ അദോഷി തുരങ്കത്തിന് സമീപം ഞായറാഴ്ച വൈകീട്ട് മണ്ണിടിച്ചിൽ രൂപപ്പെട്ടിരുന്നു. ഇതിന്‍റെ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യുന്നതിനായിയാണ് മുംബൈയിലേക്കുള്ള പാത രണ്ട് മണിക്കൂർ അടച്ചിട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതൽ 2 വരെയായിരുന്നു പ്രത്യേക ഗതാഗത നിയന്ത്രണം. ഈ കാലയളവിൽ, യാത്രക്കാർക്ക് പഴയ പൂണെ-മുംബൈ ഹൈവേ ഗതാഗതത്തിനായി ഉപയോഗിക്കാമെന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു. പൂനെയിലേക്കുള്ള ഗതാഗതത്തെ നിയന്ത്രണം ബാധിച്ചില്ല.
ഉന്നത അധികാരികളും മുംബൈ ട്രാഫിക് പോലീസും തമ്മിലുള്ള പരസ്പര ധാരണയോടെയാണ് തീരുമാനം. ഗതാഗതത്തിനായി കൂടുതൽ ഉപയോഗിക്കുന്ന എക്‌സ്‌പ്രസ് വേയാണ് മുംബൈ-പൂണെ എക്‌സ്‌പ്രസ് വേ. പറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തീകരിച്ചില്ലെങ്കിൽ പഴയ പൂണെ-മുംബൈ ഹൈവേ ഉൾപ്പെടെയുള്ള ഇതര റൂട്ടുകളിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെടും.
അതേസമയം, റായ്ഗഡ് ജില്ലയിലെ അദോഷി ഗ്രാമത്തിന് സമീപം മുംബൈ-പുണെ എക്‌സ്‌പ്രസ്‌വേയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ ജൂലൈ 24 മുതൽ മൂന്നുവരി എക്‌സ്‌പ്രസ്‌വേയെ സാരമായി ബാധിച്ചതായി ഉദ്യോഗസ്ഥൻ അറിയിച്ചു. റോഡ് വൃത്തിയാക്കി എത്രയും വേഗം സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.