ലാവ്‍ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ലാവ്‍ലിൻ കേസിലെ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ‌ ബഞ്ചാണ്​ ഹരജികള്‍ പരിഗണിക്കുന്നത്​. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിൻറ്​ സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെയാണ്​ സി.ബി.ഐ സുപ്രീംകോടതിയെ സമീച്ചത്​.

പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും വിചാരണ ചെയ്യണമെന്നാണ്​ സി.ബി.ഐ ആവശ്യപ്പെടുന്നത്​​. തങ്ങളെ കുറ്റവിമുക്‌തരാക്കണമെന്ന ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നീ കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ഹരജികളും കോടതി പരിഗണിക്കുന്നുണ്ട്​. ഇവർ വിചാരണ നേരിടണമെന്ന്​ ഹൈകോടതി വിധിച്ചിരുന്നു.

പിണറായി വിജയൻ അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നും ഇതിന്​ കൃത്യമായ തെളിവുണ്ടെന്നും സി.ബി.ഐ ആരോപിക്കുന്നു​. കുറ്റപത്രത്തിൽ നിന്ന് പിണറായി ഉൾപ്പടെയുള്ള പ്രതികളെ ഹൈകോടതി ഒഴിവാക്കിയത് വസ്തുതകൾ പരിശോധിക്കാതെയാണെന്നും വിധി റദ്ദാക്കണമെന്നും സി.ബി.ഐ ആവശ്യപ്പെടുന്നു.

കശ്മീർ ഹരജികൾ പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ എന്‍.വി രമണ ഉൾപ്പെട്ടതിനാൽ അവ പരിഗണിച്ച ശേഷമായിരിക്കും രമണയുടെ മൂന്നംഗ ബെഞ്ച് ലാവ്​ലിൻ ഹരജികള്‍ പരിഗണിക്കുക.

Tags:    
News Summary - lavlin case at Supreme court -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.