ലാവ്​ലിൻ കേസ്​ ഒക്​ടോബർ ഒമ്പതിന്​ പരിഗണിക്കും -സുപ്രീംകോടതി

ന്യൂഡൽഹി: ലാവ്​ലിൻ കേസ്​ ഒക്​ടോബർ ഒമ്പതിന്​ പരിഗണിക്കുമെന്ന്​ സുപ്രീംകോടതി. കേസ്​ ​ പരിഗണക്കുന്നതിനായി കഴിഞ്ഞ ദിവസം ജസ്​റ്റിസ്​ യു.യു ലളിത്​ അധ്യക്ഷനായ ബെഞ്ച്​ ലിസ്​റ്റ്​ ചെയ്​തിരുന്നെങ്കിലും സമയം വൈകിയതോടെ എടുത്തില്ല.

മറ്റൊരു കേസ്​ പരിഗണിക്കുന്നതിനിടെ, സോളിസ്​റ്റർ ജനറൽ തുഷാർ മേത്ത ​ലാവ്​ലിൻ കേസ്​ ഗൗരവമുള്ളതാണെന്നും അടിയന്തരമായി കേൾക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ, കേസ്​ അടുത്ത വ്യാഴാഴ്​ച പരിഗണിക്കുമെന്ന്​ ജസ്​റ്റിസ്​ യു.യു ലളിത്​ ​അധ്യക്ഷനായ ബെഞ്ച്​ അറിയിക്കുകയായിരുന്നു.

പിണറായി വിജയനടക്കം മൂന്നു പേർക്കെതിരെയുള്ള കുറ്റപത്രം ഹൈകോടതി റദ്ദാക്കിയതിനെതിരെ സി.ബി.ഐ നൽകിയ ഹരജിയാണ്​ സു​പ്രീംകോടതിയിലുള്ളത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.