ന്യൂഡൽഹി: രാജ്യത്ത് വഖഫ് സ്വത്തുക്കൾക്ക് സംരക്ഷണം നൽകാനുണ്ടാക്കിയ 1995ലെ വഖഫ് നിയമം റദ്ദാക്കണമെന്ന് ആവശ്യവുമായി ബി.ജെ.പി. തിങ്കളാഴ്ച ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പി നേതാവ് ഹർനാഥ് സിങ് യാദവാണ് ഈ ആവശ്യമുന്നയിച്ചത്. 1995ലെ വഖഫ് നിയമം ഇന്ത്യയെ ഇസ്ലാമീകരിക്കുന്നതിനുണ്ടാക്കിയതാണെന്ന ആരോപണവും ഉന്നയിച്ചു. ബി.ജെ.പി നേതാവിന്റെ ആരോപണങ്ങൾക്ക് വസ്തുതകളുടെ പിൻബലമില്ലാത്തതിനാൽ സഭാരേഖകളിൽനിന്ന് നീക്കണമെന്ന് ഡി.എം.കെയും എം.ഡി.എം.കെയും ചെയർമാനോട് ആവശ്യപ്പെട്ടു.
1957ലെ വഖഫ് നിയമം ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്കെതിരാണെന്നും വഖഫ് നിയമം രാജ്യത്ത് ഭിന്നിപ്പും ശത്രുതയുമുണ്ടാക്കുമെന്നും ഐക്യവും അഖണ്ഡതയും സാമുദായിക സൗഹാർദവും തകർക്കുമെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു. തമിഴ്നാടിലെ തിരുച്ചി ജില്ലയിൽ 1500 വർഷം പഴക്കമുള്ള ക്ഷേത്രം അടക്കം വഖഫ് സ്വത്താക്കി മാറ്റിയെന്നുമുള്ള യാദവിന്റെ ആരോപണം തമിഴ്നാട് എം.പിമാർ ചോദ്യംചെയ്തു. യാദവ് പറയുന്നത് തെറ്റാണെന്ന് പറഞ്ഞ് ഡി.എം.കെ നേതാവ് തിരുച്ചി ശിവയും എം.ഡി.എം.കെ നേതാവ് വൈകോയും പ്രസംഗം തടസ്സപ്പെടുത്തി. വസ്തുതയില്ലാത്ത അദ്ദേഹത്തിന്റെ ആരോപണങ്ങൾ സഭാരേഖകളിൽനിന്ന് നീക്കണമെന്ന് മറ്റു ഡി.എം.കെ എം.പിമാരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.