മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന് വീണ്ടും ഭീഷണി കോൾ. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെടുത്തുന്ന ഗാനം കാരണമാണ് ഇത്തവണ ഭീഷണി. പാട്ടെഴുതാൻ പറ്റില്ലെന്ന് പറഞ്ഞ് ഗാനരചയിതാവിനെ ഭീഷണിപ്പെടുത്തിയ സംഘം സൽമാൻ ഖാന് ധൈര്യമുണ്ടെങ്കിൽ അവരെ രക്ഷിക്കണമെന്നും വെല്ലുവിളി നടത്തി. വ്യാഴാഴ്ച അർദ്ധരാത്രി മുംബൈയിലെ ട്രാഫിക് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബിഷ്‌ണോയിയുടെ പേരിലുള്ള ഗാനത്തെ പരാമർശിച്ചായിരുന്നു ഭീഷണി സന്ദേശം.
ഇനി ഒരു മാസത്തിനകം ഇത്തരം പാട്ടുകൾ ചെയ്യാനാകില്ലെന്ന അവസ്ഥയിൽ ഗാനരചയിതാവ് എത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇതോടെ, 10 ദിവസത്തിനുള്ളിൽ സൽമാന് നാല് വധഭീഷണികൾ ലഭിച്ചു. അതിനിടെ, സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ കർണാടകയിൽ നിന്ന് അറസ്റ്റിലായ പ്രതി ബിഖർമം ബിഷ്‌ണോയിയെ ചോദ്യം ചെയ്തതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.
വോർളി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലോറൻസ് ബിഷ്‌ണോയി തന്റെ ആരാധനാപാത്രമാണെന്ന് പ്രതി വെളിപ്പെടുത്തി. സൽമാൻ ഖാനോട് താൻ ആവശ്യപ്പെട്ട അഞ്ചു കോടി രൂപ ബിഷ്‌ണോയ് സമുദായത്തിന് ക്ഷേത്രം പണിയാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രതി ലോറൻസ് ബിഷ്‌ണോയിയുടെ വിഡിയോകൾ പതിവായി കാണാറുണ്ടെന്നും ജയിലിൽ നിന്ന് പോലും ബിഷ്‌ണോയി സമുദായത്തെ പിന്തുണച്ചുകൊണ്ട് ലോറൻസ് നടത്തിയ പ്രവർത്തനങ്ങളിൽ അഭിമാനം തോന്നിയെന്നും വോർലി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.