കേന്ദ്ര ന​യ​ങ്ങ​ൾ​ക്കെ​തി​രായ എൽ.ഡി.എഫിന്‍റെ ഡ​ൽ​ഹി​ പ്ര​തി​ഷേ​ധം തുടങ്ങി; പിന്തുണയുമായി മുഖ്യമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യി​ത​ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ കൂ​ച്ചു​വി​ല​ങ്ങി​ടാ​ൻ ശ്ര​മി​ക്കു​ന്ന മോ​ദി​ സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ട​തു മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹിയിലെ ജ​ന്ത​ർ​മ​ന്ത​റി​ൽ​ പ്ര​തി​ഷേ​ധം തുടങ്ങി.

ആം ​ആ​ദ്മി പാ​ർ​ട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, നാഷണൽ കോൺഫറസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല, ഡി.എം.കെ പ്രതിനിധി മന്ത്രി ത്യാഗരാജൻ, ഡി.എം.കെ എം.പി തിരുച്ചി ശിവ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.


കേരള ഹൗസിൽ നിന്ന് കാൽനടയായാണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​സ​ഭാം​ഗ​ങ്ങളും എം.​പിമാരും എം.​എ​ൽ.​എ​മാ​രും ജ​ന്ത​ർ​മ​ന്ത​റി​ലെ വേദിയിലെത്തിയത്. പ്രതിഷേധ ബാനറിന് പിന്നിൽ സീതാറാം യെച്ചൂരിയും അണിനിരന്നു. ആ​ർ.​ജെ.​ഡി, എ​ൻ.​സി.​പി, ജെ.​എം.​എം, ഇ​ട​ത് പാ​ർ​ട്ടി ​പ്ര​തി​നി​ധി​ക​ളും പ്ര​തി​ഷേ​ധത്തിൽ പ​​ങ്കെ​ടു​ക്കും.

ബി.​ജെ.​പി നേ​രി​ട്ടോ പ​ങ്കാ​ളി​​ത്ത​ത്തോ​ടെ​യോ ഭ​രി​ക്കു​ന്ന 17 സം​സ്ഥാ​ന​ങ്ങ​ളോ​ട് ലാ​ള​ന​യും മ​റ്റി​ട​ങ്ങ​ളി​ൽ പീ​ഡ​ന​വും എ​ന്ന കേ​ന്ദ്ര സ​മീ​പ​ന​ത്തി​നെ​തി​രെ​യാ​ണ്​ പ്ര​തി​ഷേ​ധം. കേ​ര​ള​ത്തി​ന്‍റെ അ​തി​ജീ​വ​ന​ത്തി​നും മു​ന്നോ​ട്ടു​പോ​ക്കി​നും അ​നി​വാ​ര്യ​മാ​യ​തി​ലാ​ണ് അ​സാ​ധാ​ര​ണ പ്ര​ക്ഷോ​ഭ മാ​ർ​ഗം തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​ വ​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു.

കേ​ന്ദ്ര​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ സ​മ​രം ബു​ധ​നാ​ഴ്ച ഡൽഹി ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ അ​ട​ക്കം മ​ന്ത്രി​മാ​രും ഭ​ര​ണ​പ​ക്ഷ എം.​എ​ൽ.​എ​മാ​രുമാണ് സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തത്.

Tags:    
News Summary - LDF begins Delhi protest against Modi Government policies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.