ബംഗളൂരു: ബംഗളൂരുവിൽ ഗെയിൽ വാതക പൈപ്പ്ലൈനിൽ വീണ്ടും തീപിടിത്തം. ഞായറാഴ്ച വൈകീട്ട് ഏഴോടെ ഹൊസൂർ മെയിൻ റോഡിൽ ഇലക്ട്രോണിക് സിറ്റിക്ക് സമീപം സിംഗസാന്ദ്രക്കടുത്താണ് പ ൈപ്പ്ലൈനിൽ വാതക ചോർച്ചയുണ്ടായി തീപിടിത്തമുണ്ടായത്.
ഒരുമണിക്കൂർ നീണ്ട ശ്ര മത്തിനൊടുവിൽ ഫയർഫോഴ്സ് സംഘം തീയണച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ അഞ്ചു തവണയാണ് ഗെയിൽ വാതക പൈപ്പ്ലൈനിൽ സമാനമായ രീതിയിൽ ചോർച്ചയുണ്ടാകുന്നത്. നേരത്തേ ബി.ബി.എം.പിയുടെ ഒാവുചാൽ നവീകരണ പ്രവൃത്തി നടന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്.
പൈപ്പ്ലൈനിൽ നാലു സ്ഥലത്താണ് ചോർച്ചയുണ്ടായത്. പഴയ വസ്തുക്കൾ ശേഖരിക്കുന്നവർ മാലിന്യത്തിന് തീയിട്ടതിനെ തുടർന്നുള്ള ചൂടേറ്റാണ് പൈപ്പ്ലൈനിൽ കേടുപാട് സംഭവിച്ചതെന്നാണ് ഗെയിൽ അധികൃതർ വ്യക്തമാക്കുന്നത്. ചോർച്ചയെ തുടർന്ന് തീപിടിത്തമുണ്ടായ ഉടനെ വാൽവുകൾ അടച്ചെന്നും അറ്റകുറ്റപ്പണി പൂർത്തിയായെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.