മുംബൈ: സമൂഹ മാധ്യമങ്ങളിലെ ബഹളം ഭയന്ന് മിശ്രവിവാഹ ചടങ്ങിൽ നിന്ന് പിന്മാറി പെൺകുട്ടിയുടെ കുടുംബം. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഹിന്ദു പെൺകുട്ടിയും മുസ്ലിം യുവാവും തമ്മിൽ കുടുംബം തീരുമാനിച്ച വിവാഹത്തിെൻറ ചടങ്ങുകൾ ഉപേക്ഷിച്ചത്.
ജൂൈല 18നാണ് പെൺകുട്ടിയുടെ പിതാവായ ജ്വല്ലറി വ്യാപാരി മകളുടെ മുസ്ലിം യുവാവുമൊത്തുള്ള വിവാഹ ചടങ്ങ് തീരുമാനിച്ചത്. രണ്ട് മതത്തിൽപെട്ടവർ വിവാഹം കഴിക്കുന്നുവെന്നറിയിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ക്ഷണക്കത്ത് വൈറലായതിനു പിന്നാലെയാണ് വിവാദവും പൊട്ടിപ്പുറപ്പെട്ടത്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹമെന്ന് ക്ഷണക്കത്തിലുണ്ടായിരുന്നെങ്കിലും ഇത് ലൗ ജിഹാദാണെന്ന ആരോപണവുമായി കമൻറുകൾ വ്യാപകമായി.
പെൺകുട്ടിയുടെ ബന്ധുക്കൾക്ക് വധഭീഷണി ലഭിക്കുകയും ചെയ്തതോടെയാണ് വിവാഹ ചടങ്ങുകൾ ഉപേക്ഷിക്കുന്നതായി പിതാവ് തന്നെ സമുദായ നേതാക്കന്മാരെ അറിയിച്ചത്. കഴിഞ്ഞ മേയിൽ തന്നെ ഇവർ രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവെന്ന് പിതാവ് പറഞ്ഞു. സുവർണാകർ (സ്വർണവ്യാപാരികൾ) സമുദായത്തിൽപെട്ട പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹ ചടങ്ങുകൾ മാറ്റിവെച്ചതിനെ ഒ.ബി.സി ആന്ദോളൻ സമിതി, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ, ഹിന്ദു ഏകതാ മഞ്ച് തുടങ്ങിയ സംഘ്പരിവാർ സംഘടനകൾ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.