ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മലയാളി നടി ലീന മരിയ പോളിനെ ഡൽഹി പാട്യാല ഹൗസ് കോടതി 15 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ലീനയുടെ മാനേജർ ജോയൽ ഡാനിയൽ, ലീനയുടെ കൂട്ടാളി സുകാഷിെൻറ അഭിഭാഷകൻ മോഹൻരാജ്, കമലേഷ് കോത്താരി, അരുൺ മുത്തു എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.
200 കോടി രൂപ തട്ടിച്ചുവെന്ന കേസിൽ ഞായറാഴ്ചയാണ് ലീന മരിയ പോളിനെ ഡൽഹി പൊലീസിെൻറ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന പ്രത്യേക വിഭാഗം മക്കോക നിയമപ്രകാരം അറസ്റ്റു ചെയ്തത്. നേരേത്ത അറസ്റ്റിലായ സാമ്പത്തിക തട്ടിപ്പ് വീരൻ സുകാഷ് ചന്ദ്രശേഖറിെൻറ പണം കൈകാര്യംചെയ്യുന്നത് ലീനയാണെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണം ലീനയും കൂട്ടാളികളും ഹോങ്കോങ് ആസ്ഥാനമായ ഷെൽ കമ്പനികളിലേക്കു വകമാറ്റിയെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയിൽ ഹാജരാക്കുന്നതിനിടെ ലീന മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.