ഇടത്-മനുഷ്യാവകാശ പ്രവർത്തകർ ഫലസ്തീൻ സ്ഥാനപതിയെ കണ്ട് പിന്തുണ അറിയിച്ചു

ന്യൂഡൽഹി: ഇസ്രായേൽ ആക്രമണത്തിനെതിരെ ഫലസ്തീൻ ജനതക്ക് പിന്തുണ അറിയിച്ച് ഇടത്- മനുഷ്യാവകാശ പ്രവർത്തകർ ഡൽഹിയിലെ ഫലസ്തീൻ സ്ഥാനപതിയെയും മുതിർന്ന ഉദ്യോഗസ്ഥരെയും സന്ദർശിച്ചു.

സംഘർഷത്തിൽ നിരപരാധികളായ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതിൽ സംഘം ദുഃഖം രേഖപ്പെടുത്തി. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം ഉടനടി അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ ഉറപ്പാക്കണമെന്നും നയതന്ത്രത്തിലൂടെയും ചർച്ചയിലൂടെയും ഇസ്രായേൽ-പലസ്തീൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നും സംഘം ആവശ്യപ്പെട്ടു.

അഖിലേന്ത്യ കിസാൻ സഭ നേതാവ് ഹനൻ മൊല്ല, സി.പി.ഐ നേതാവ് ആനി രാജ, രവി നായർ, അപൂർവാനന്ദ്, നദീം ഖാൻ, എൻ.എസ് ബാലാജി തുടങ്ങിയവരായിരുന്നു ഫലസ്തീൻ എംബസിയിലെത്തി സ്ഥാനപതി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.

Tags:    
News Summary - Left-wing human rights activists met the Palestinian ambassador to express their support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.