ഭോപ്പാൽ: മധ്യപ്രദേശിലെ സിയോണി ജില്ലയിൽ 16കാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. കനിവാഡ വനമേഖലയിൽ പാണ്ഡിവദക്ക് അടുത്ത് ശനിയാഴ്ച ഉച്ചക്കാണ് സംഭവം. പിതാവിനൊപ്പമെത്തിയ പെൺകുട്ടിയെ പുലി കൊലപ്പെടുത്തുകയായിരുന്നെന്ന് ഫോറസ്റ്റ് റേഞ്ചർ യോഗേഷ് പേട്ടൽ പറഞ്ഞു.
കന്നുകാലികൾക്ക് പുല്ല് നൽകാനായി വനത്തിനുള്ളിലേക്ക് എത്തിയതായിരുന്നു പെൺകുട്ടിയും പിതാവും. തൊട്ടുപിന്നാലെ പുലി ആക്രമിക്കുകയായിരുന്നു. രവീന യാദവ് എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. ആക്രമിക്കുന്നത് കണ്ടതോടെ പെൺകുട്ടിയുടെ പിതാവ് പുലിയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കൂടുതൽ ആളുകൾ എത്തിയതോെട പുലി മൃതദേഹം ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നു കളയുകയായിരുന്നു.
പെൺകുട്ടിയുടെ കുടുംബത്തിന് അടിയന്തിരമായി 10000രൂപ അനുവദിച്ചതായി ഫോറസ്റ്റ് റേഞ്ചർ പ്രതികരിച്ചു. നാലുലക്ഷം രൂപ പിന്നീട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുലിയെ പിടിക്കാനുള്ള ശ്രമങ്ങൾ ഉൗർജ്ജിതമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 15ന് സിയോണി ജില്ലയിൽ 50 കാരിയെ പുലി കടിച്ചു കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.