ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മാരുതി സുസുക്കിയുടെ വാഹന എന്‍ജിന്‍ നിര്‍മ്മാണശാലയില്‍ കയറിയ പുലിയെ പിടികൂടി. 36 മണിക്കൂറിന് ശേഷമാണ് പ്ളാൻറിൽ നിന്നും പുലിയെ പിടികൂടാനായത്.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ പ്ളാൻറിനകത്ത് കയറിയ പുലിയെ വെള്ളിയാഴ്ച ഉച്ചക്ക് 2.30 ഒാടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.വൈദ്യ പരിശോധനക്കുശേഷം പുലിയെ കാട്ടില്‍ തുറന്നുവിടുമെന്ന് മുഖ്യ വനപാലകന്‍ വിനോദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ കമ്പനിയുടെ ഗേറ്റ് നമ്പർ രണ്ടിലൂടെ പുലി പ്ളാൻറിനകത്തേക് കടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥൻ കണ്ടിരുന്നു. അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് എന്‍ജിന്‍ നിര്‍മ്മാണം നിര്‍ത്തിവെക്കുകയും ജീവനക്കാരെ മുഴുവന്‍ പ്ലാൻറിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു.
കമ്പനി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസും ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ജീവനക്കാരെ ഒഴിപ്പിച്ച് തെരച്ചിൽ ആരംഭിച്ചിരുന്നു. നിരവധി വലിയ യന്ത്രങ്ങളുള്ള പ്ളാൻറായതിനാൽ പുലിയെ തെരഞ്ഞ് കണ്ടുപിടിക്കുന്നതിന് മണിക്കൂറുകൾ വേണ്ടി വന്നു.
പുലിയുടെ ആക്രമണം ഭയന്ന് ജീവനക്കാരെ രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. ആളൊഴിഞ്ഞ ഫാക്ടറിലിലൂടെ അലഞ്ഞു നടക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു.
മാരുതി സുസുക്കി വാഹനങ്ങള്‍ക്കുവേണ്ടി എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന പ്ളാൻറ് 750 ഏക്കര്‍ പ്രദേശത്താണ് വ്യാപിച്ചു കിടക്കുന്നത്. ഓരോ ഷിഫ്റ്റിലും 1200 എന്‍ജിനുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.