ന്യൂഡൽഹി: കർഷകർക്ക് വിത്തുകൾ വാങ്ങാനായി പഴയ നോട്ടുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന കൃഷിമന്ത്രിയുടെ ആവശ്യം ധനമന്ത്രി തള്ളി. ജൻധൻ യോജന അക്കൗണ്ടുകളുള്ളവർക്ക് സൗകര്യം ലഭ്യമാക്കണമെന്നായിരുന്നു കൃഷിമന്ത്രി രാധ മോഹൻ സിങിെൻറ ആവശ്യം.
നേരത്തെ കർഷകർക്ക് ഒരാഴ്ച ബാങ്കുകളിൽ നിന്ന് പിൻവലിക്കാവുന്ന തുക 25000 രൂപയായി വർധിപ്പിച്ചിരുന്നു. ഇതിെൻറ കൂടി പശ്ചാത്തലത്തിലായിരുന്നു ആവശ്യം. എന്നാൽ ഇത്തരത്തിൽ അനുവാദം നൽകിയാൽ അത് കള്ളപണത്തിെൻറ വ്യാപാനത്തിന് കാരണമാവുമെന്ന് പറഞ്ഞാണ് അരുൺ ജെയ്റ്റ്ലി ആവശ്യത്തെ നിരാകരിച്ചത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും ഇതേ ആവശ്യമുന്നയിച്ച് ധനമന്ത്രി അരുൺജെയ്റ്റലിക്ക് കത്തയച്ചിരുന്നു. നാഷണൽ സീഡ് കോർപ്പറേഷൻ വഴി വിത്തുകൾ വാങ്ങാൻ നവംബർ 24 വരെയെങ്കിലും പഴയ നോട്ടുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് മൻമോഹൻ സിങ് ആവശ്യപ്പെട്ടത്. എകദേശം 638.09 ലക്ഷം ഹെക്ടറിൽ റാബി വിളയിറക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ബഹുഭൂരിപക്ഷം കർഷകരും ഇൗയൊരു പശ്ചാതലത്തിലാണ് ഇൗയൊരാവശ്യം ഉയർന്ന് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.