ചെന്നൈ: കേന്ദ്ര ഭരണ പ്രദേശമായി മാറ്റിയ ജമ്മു-കശ്മീരിെൻറ ആദ്യ െലഫ്. ഗവർണറായി വനം ക ൊള്ളക്കാരൻ വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസംഘം (എസ്.ടി.എഫ്) തലവനും മലയാളിയുമായ മു തിർന്ന െഎ.പി.എസ് ഒാഫിസർ കെ. വിജയകുമാർ പരിഗണനയിൽ. ഇദ്ദേഹത്തിന് പുറമെ ഇൻറലിജ ൻസ് ബ്യൂറോ ഡയറക്ടറായ ദിനേശ്വർ ശർമയെയും കേന്ദ്രം പരിഗണിക്കുന്നുണ്ട്. ഇത് സംബന ്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും.
വീരപ്പൻ വേട്ടക്ക് വിജയകുമാറിനെ നിയോഗിച്ചത് അ ന്നത്തെ മുഖ്യമന്ത്രി ജയലളിതയായിരുന്നു. ‘ഒാപറേഷൻ കൊക്കൂൺ’ എന്ന പേരിൽ വിജയകുമാർ ഒരുക്കിയ കെണിയിൽ രണ്ട് ദശാബ്ദകാലം നാടിനെ വിറപ്പിച്ച വീരപ്പനും കൂട്ടാളികളും കുടുങ്ങുകയായിരുന്നു.
നേത്രശസ്ത്രക്രിയക്കായി നാട്ടിലേക്ക് തിരിച്ച വീരപ്പനെയും കൂട്ടാളികളെയും 2004 ഒക്ടോബർ 18ന് ധർമപുരി ജില്ലയിലെ പാപ്പിരപട്ടി ഗ്രാമത്തിൽവെച്ച് എസ്.ടി.എഫ് സേനാംഗങ്ങൾ വെടിവെച്ചുകൊല്ലുകയായിരുന്നു. 1975ലെ തമിഴ്നാട് െഎ.പി.എസ് കേഡർ ഉദ്യോഗസ്ഥനായ വിജയകുമാർ പാലക്കാട് ജില്ലയിലെ കൊല്ലേങ്കാട് സ്വദേശിയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വനസമ്പത്തിനും ജനങ്ങൾക്കും ഭീഷണിയായി ഭരണകൂടങ്ങളെ വെല്ലുവിളിച്ചിരുന്ന വനഭീകരൻ വീരപ്പനെ വകവരുത്തിയ ഒാപറേഷെന സംബന്ധിച്ച് വിജയകുമാർ എഴുതിയ ‘വീരപ്പൻ: ചേസിങ് ദി ബ്രിഗൻഡ്’ എന്ന പുസ്തകത്തിലൂടെ വിവരിച്ചിട്ടുണ്ട്. 1985 മുതൽ ’90 വരെ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ എലൈറ്റ് സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ (എസ്.പി.ജി) േസവനമനുഷ്ഠിച്ചു. ജയലളിതയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു വിജയകുമാർ.
’91ൽ ജയലളിതയുടെ സ്പെഷൽ സെക്യൂരിറ്റി ഗ്രൂപ്പിന് നേതൃത്വം നൽകി. 1998 മുതൽ 2001 വരെ ശ്രീനഗറിൽ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) െഎ.ജിയായും പ്രവർത്തിച്ചു. 2008ൽ ഹൈദരാബാദിലെ സർദാർ വല്ലഭഭായ് പേട്ടൽ നാഷനൽ പൊലീസ് അക്കാദമി തലവനായി. 2010 മുതൽ 2012ൽ സർവിസിൽനിന്ന് വിരമിക്കുന്നതുവരെ സി.ആർ.പി.എഫിെൻറ ഡയറക്ടർ ജനറലായിരുന്നു.
ഭീകര വിരുദ്ധ ഒാപറേഷൻ വിദഗ്ധനായ വിജയകുമാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ സുരക്ഷ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു. പ്രത്യേക സാഹചര്യത്തിൽ െലഫ്. ഗവർണറായി നിയോഗിക്കപ്പെട്ടാൽ ജമ്മു-കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുകയായിരിക്കും 66കാരനായ വിജയകുമാറിെൻറ മുന്നിലുള്ള പ്രധാന വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.