ഹേ​മ​ന്ത് സോ​റ​ൻ

'ഓരോ നിമിഷവും പോരാടും'; അറസ്റ്റിൽ പ്രതികരിച്ച് ഹേമന്ത് സോറൻ

റാഞ്ചി: ജീവിതത്തിലെ ഓരോ നിമിഷവും പോരാടുകയാണെന്നും എന്നാൽ വിട്ടുവീഴ്ചക്കായി അപേക്ഷിക്കില്ലെന്നും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഭൂമി കുംഭകോണ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തശേഷം സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"ഇതൊരു ഇടവേളയാണ്. ജീവിതം ഒരു മഹായുദ്ധമാണ്. ഞാൻ ഓരോ നിമിഷവും പോരാടിയിട്ടുണ്ട്. ഓരോ നിമിഷവും ഞാൻ പോരാടും. പക്ഷേ വിട്ടുവീഴ്ചക്ക് അപേക്ഷിക്കില്ല" ജയ് ഝാർഖണ്ഡ് എന്നവസാനിക്കുന്ന വരികളാണ് ഹേമന്ത് സോറൻ എക്സിലെ പോസ്റ്റിൽ പങ്കുവെച്ചത്.

ര​ണ്ടാ​ഴ്ച​ക്കി​ടെ ര​ണ്ടാം ത​വ​ണ​യും ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​ണെ​ന്ന് ഇന്നലെ ഇ.​ഡി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ഹേ​മ​ന്ത് സോ​റ​ൻ ഗ​വ​ർ​ണ​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി രാ​ജി സ​മ​ർ​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച ക​ന​ത്ത സു​ര​ക്ഷ​യി​ൽ ആ​റു​മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് ഇ.​ഡി സോ​റ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്. രാത്രിയോടെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുമ്പേ ഹേമന്ത് സോറൻ രാ​ജി​വെ​ച്ചിരുന്നു.

അ​ന​ധി​കൃ​ത​മാ​യി ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റു​ന്ന മാ​ഫി​യ​യു​ടെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്ന​താ​യും ഇ​തു​മാ​യി സോ​റ​ന് ബ​ന്ധ​മു​ണ്ടെ​ന്നു​മാ​ണ് ഇ.​ഡി ആ​രോ​പ​ണം. കേ​സി​ൽ മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം 14 പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ജ​നു​വ​രി 20ന് ​റാ​ഞ്ചി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ സോ​റ​നെ ഏ​ഴു​മ​ണി​ക്കൂ​റോ​ളം ചോ​ദ്യം​ചെ​യ്തി​രു​ന്നു.

Tags:    
News Summary - Life is a great battle: Hemant Soren, Jharkhand's youngest chief minister, arrested by ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.