ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ടുമായി (ഇ.പി.എഫ്) ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ആധാർ നിർബന്ധമല്ലെന്ന് പി.എഫ് കമീഷണർ വി.പി. ജോയി. ഒാൺലൈൻ സേവനം ആവശ്യമുള്ളവർ ആധാറുമായി പി.എഫ് അക്കൗണ്ട് ബന്ധപ്പെടുത്തണം. അല്ലാത്തവർക്ക് നിലവിലുള്ളതുപോലെ അപേക്ഷ നൽകാവുന്നതാണ്. എന്നാൽ, പി.എഫ് സേവനങ്ങൾ പൂർണമായും ഡിജിറ്റൽവത്കരിക്കുന്ന നടപടികളുമായി അധികൃതർ മുന്നോട്ട് പോവുകയാെണന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളിയുടെ പണം ഇ.പി.എഫിൽ അടക്കേണ്ട ചുമതല മാത്രമായി തൊഴിലുടമയിൽ നിജപ്പെടുത്താനാണ് ഉദ്ദേശ്യം. മുമ്പ് നിരവധി ഉപയോഗിക്കപ്പെടാത്ത അക്കൗണ്ടുകൾ ജീവനക്കാരുടെ പേരിൽ തൊഴിലുടമകൾ തുടങ്ങുമായിരുന്നു. എന്നാൽ, പേരു വിവരങ്ങൾ കൃത്യമായി നൽകാത്തതിനാൽ അത് തൊഴിലാളിക്ക് പ്രയോജനകരമായിരുന്നില്ല.
ആരുടെ പേരിലാണ് തൊഴിലുടമ വിഹിതം അടക്കുന്നുവെന്നു പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അത് മാറി ഇപ്പോൾ എല്ലാ വ്യക്തികളുടെയും പി.എഫ് അക്കൗണ്ടിെന ആധാറുമായി ബന്ധപ്പെടുത്തി. വ്യക്തിയുടെ പേര്, ജനനത്തീയതി, ലിംഗം എന്നിവ ആധാറിലേതുമായി ചേർച്ചയുണ്ടായാൽ അംഗീകരിക്കപ്പെടും. ഒരിക്കൽ ആധാറുമായി ബന്ധപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ തൊഴിലുടമക്ക് തുക പിൻവലിക്കുന്നതിന് അപേക്ഷ നൽകേണ്ടിവരില്ല. ഒാൺലൈനായി നേരിട്ട് പിൻവലിക്കാൻ സാധിക്കും. പണം അടച്ചാലും അത് മൊബൈലിൽ രണ്ടു ദിവസത്തിനകം കാണിക്കും.
ഒാൺലൈനായി പണം പിൻവലിക്കുന്നതിനും സ്വയം സാക്ഷ്യപ്പെടുത്തിയാൽ മാത്രം മതിയാവും. മൊബൈലിലൂടെ അത് ചെയ്യാം. ഒ.ടി.പി, വിരലടയാളം എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് തിരിച്ചറിയൽ നടത്തണം. ഒപ്പം ഒരാൾ ജോലി ചെയ്യുന്ന സംസ്ഥാനമോ ഒാഫിസോ മാറിയാലും സ്വയമേവ അക്കൗണ്ട് നമ്പറും മാറും. ഇതിന് പി.എഫ് വെബ്സൈറ്റിലൂടെ ആധാർ നമ്പർ നൽകി രജിസ്റ്റർ ചെയ്താൽ 18 വയസ്സ് പൂർത്തിയായവർക്ക് എവിടെയും ഉപയോഗിക്കാവുന്ന യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ ലഭിക്കും. ജോലി ലഭിക്കുേമ്പാൾ തൊഴിലുടമക്ക് ഇത് നൽകിയാൽ മതിയാവും. ജോലിസ്ഥലം, സ്ഥാപനം എന്നിവ മാറുേമ്പാഴും ഇത് തുടരാം. നിരവധി അക്കൗണ്ടുകൾ തുടങ്ങുന്നത് ഇതുവഴി ഒഴിവാക്കാം. ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർക്ക് ഇ.പി.എഫ് വെബ്സൈറ്റ് വഴി ഒറ്റ അക്കൗണ്ടായി മാറ്റാം. 1.10 കോടി പേർ ആധാറുമായി ഇ.പി.എഫ് അക്കൗണ്ട് പരിശോധിച്ച് അംഗീകാരം നേടിക്കഴിഞ്ഞു. രണ്ടര കോടി അപേക്ഷകരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.