ഹൈദരാബാദ്: പ്രതിശീർഷവരുമാനം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 സംസ്ഥാനങ്ങൾ ഏതൊക്കെ? ഒരു സംസ്ഥാനത്തെ പ്രതിശീർഷ ആഭ്യന്തര ഉൽപാദനം (എൻ.എസ്.ഡി.പി) അടിസ്ഥാനമാക്കിയാണ് ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളുടെ പട്ടിക തയാറാക്കുന്നത്. ഇതിൽ വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമാണ് ഒന്നാം സ്ഥാനത്തുള്ളത്.
സിക്കിമിനു പിന്നിൽ ഗോവയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങൾ ആദ്യ പത്തിൽ ഉൾപെടുന്നുവെന്നതാണ് ലിസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉത്തരേന്ത്യയിൽനിന്ന് താരതമ്യേന കുറച്ചു സംസ്ഥാനങ്ങൾ മാത്രമേ പട്ടികയിലുള്ളൂ. സമ്പന്നരായ ആദ്യ പത്തു സംസ്ഥാനങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരളം.
ദക്ഷിണന്ത്യേൻ സംസ്ഥാനങ്ങളുടെ ലിസ്റ്റെടുത്താൽ കേരളം പിന്നിലാണ്. ഇന്ത്യയിലെ ഏറ്റവും പുതിയ സംസ്ഥാനമായ തെലങ്കാനയാണ് ലിസ്റ്റിൽ മൂന്നാമത്. കേരളത്തിന്റെ അയൽക്കാരായ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ യഥാക്രമം നാലും ആറും സ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയാണ് പത്താമത്. ഹരിയാന അഞ്ചാമതെത്തിയപ്പോൾ ഗുജറാത്ത് ഏഴാം സ്ഥാനത്താണുള്ളത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 സംസ്ഥാനങ്ങൾ ഇവയാണ്
സംസ്ഥാനം | പ്രതിശീർഷ എൻ.എസ്.ഡി.പി (ലക്ഷം രൂപയിൽ) |
സിക്കിം | 5.19 |
ഗോവ | 4.72 |
തെലങ്കാന | 3.08 |
കർണാടക | 3.01 |
ഹരിയാന | 2.96 |
തമിഴ്നാട് | 2.73 |
ഗുജറാത്ത് | 2.41 |
കേരളം | 2.33 |
ഉത്തരാഖണ്ഡ് | 2.33 |
മഹാരാഷ്ട്ര | 2.24 |
ഒരു സംസ്ഥാനത്തെ സാമ്പത്തിക ഉൽപ്പാദനമാണ് പ്രതിശീർഷ എൻ.എസ്.ഡി.പി. ഇത് സംസ്ഥാനത്തെ ഒരു വ്യക്തി പ്രതിവർഷം സമ്പാദിക്കുന്ന ശരാശരി വരുമാനത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.