ന്യൂഡൽഹി: സുപ്രീംകോടതി നടപടികൾ തത്സമയം കാണിക്കുന്നതിന്റെ പകർപ്പവകാശ സംരക്ഷണത്തിന് യുട്യൂബുമായി പ്രത്യേക ക്രമീകരണത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹരജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
ആർ.എസ്.എസ് നേതാവ് കെ.എൻ. ഗോവിന്ദാചാര്യയാണ് ഹരജിക്കാരൻ. തത്സമയ സംപ്രേഷണ നടപടികളുമായി ബന്ധപ്പെട്ട 2018ലെ കോടതി നിർദേശം സുപ്രീംകോടതി രജിസ്ട്രി പാലിച്ചില്ലെന്നാണ് വാദം. മൂന്നാം കക്ഷിയുടെ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാതെ തത്സമയ സംപ്രേഷണത്തിന് സൗകര്യങ്ങളില്ലെന്ന് നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.