വായ്പ പരിധി: ഭരണഘടന ബെഞ്ച് ഉടൻ വേണമെന്ന് കേരളം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വായ്പപരിധി നിർണയിച്ചതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജി പരിഗണിക്കാൻ വിശാല ബെഞ്ച് ഉടൻ രൂപവത്കരിക്കണമെന്ന് കേരളം സുപ്രീംകോടതി മുമ്പാകെ ആവശ്യപ്പെട്ടു.

കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇതിന് മറുപടി നൽകി. ഈ ഹരജി വിശാല ബെഞ്ചിന് വിട്ട് ഏറെയായിട്ടും രജിസ്ട്രി പരിഗണിച്ചില്ലെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഹരജി പരിഗണിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സുപ്രീംകോടതി രജിസ്ട്രാറെ സമീപിച്ചപ്പോൾ ഭരണഘടന ബെഞ്ചിന് വിട്ട കേസായതിനാൽ തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നും ചീഫ് ജസ്റ്റിസ് മുമ്പാകെ പരാമർശിക്കണമെന്നാണ് പറഞ്ഞതെന്നും സിബൽ ബോധിപ്പിച്ചു.

ഇതേതുടർന്നാണ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ഏപ്രിൽ ഒന്നിനാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് വായ്പക്ക് പരിധി വെച്ച കേന്ദ്ര നടപടിക്കെതിരെ സമർപ്പിച്ച ഹരജി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടത്.

Tags:    
News Summary - Loan limit: Kerala wants constitution bench soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.