ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 499 ആയി. ഇതുവരെ പത്തുമരണം റിേപ്പാർട്ട് ചെയ്തു. കൊൽക്കത്തയിൽ 55കാരനാണ് ഇന്നലെ മരിച്ചത്. ഇയാൾ ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയയാളാണ്. പശ്ചിമ ബംഗാളിൽ സ്ഥിരീകരിച്ച ആദ്യമരണമാണിത്. 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചുപൂട്ടി. തിങ്കളാഴ്ച മാത്രം 100ഓളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 97 ആയി. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രേദശങ്ങളും അടച്ചുപൂട്ടിയത്.
കേരളത്തിൽ ഉൾപ്പെടെ അന്തർ സംസ്ഥാന ഗതാഗതവും നിരോധിച്ചിട്ടുണ്ട്. കൂടുതൽ പേരിലേക്ക് രോഗം പടരുന്ന സാഹചര്യത്തിൽ എത്രയും പെട്ടന്ന് കോവിഡ് പരിശോധന നടത്താൻ സർക്കാർ ലാബുകൾക്ക് പുറമെ സ്വകാര്യ ലാബുകൾക്കും അനുമതി നൽകാൻ നടപടി തുടങ്ങി. 12ഓളം സ്വകാര്യ ലാബ് ശൃംഖലകൾ ഇതിലേക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ 12 ലാബുകൾക്കായി 15,000 കലക്ഷൻ സെൻററുകൾ രാജ്യത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.