ന്യൂഡല്‍ഹി: കാര്‍ഷിക പ്രവര്‍ത്തനങ്ങളെ ‘ലോക്ഡൗണ്‍’ ചട്ടങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. റാബി വിളവെടുപ്പ് സുഗമമാക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമാണ് ഇളവ്. കൃഷിയിലും വിളവെടുപ്പിലും ഏര്‍പ്പെടുന്നവര്‍ക്കും ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കും പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
കൃഷിയിടങ്ങളിലെ ജോലികള്‍, കാര്‍ഷിക തൊഴിലാളികള്‍, അനുബന്ധ ഏജന്‍സികള്‍ എന്നിവക്ക് നിയന്ത്രണമുണ്ടാകില്ല. വള നിര്‍മാണശാല, കീടനാശിനി-വിത്ത് കടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.