സി.പി.ആറിലൂടെ കോൺഗ്രസ് നേതാവിന്റെ ജീവൻ രക്ഷിച്ച് ഭദ്രാചലം എം.എൽ.എ

ഹൈദരാബാദ് :ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ കോൺഗ്രസ് നേതാവിനെ എം.എൽ.എയുടെ അവസരോചിത ഇടപെടലിലൂടെ രക്ഷിച്ചു. ഭദ്രാദി-കോതഗുഡെം ജില്ലയിലെ ദുമ്മുഗഡെം മണ്ഡലത്തിൽ നിന്നുളള കോൺഗ്രസ് നേതാവ് സുധാകറിനെയാണ് ഭദ്രാചലം എം.എൽ.എ ഡോ.തെല്ലം വെങ്കിട്ട റാവു സി.പി.ആറിലൂടെ ജീവൻ രക്ഷിച്ചത്. മന്ത്രി തുമ്മല നാഗേശ്വര റാവുവിന്റെ ഭദ്രാചലം സന്ദർശത്തിനിടെയായിരുന്നു സംഭവം.

മന്ത്രിയുടെ പരിപാടിക്കിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ സുധാകറിന് ഡോ. തെല്ലം വെങ്കിട്ടറാവു ഉടൻ സി.പി.ആർ നൽകുകയായിരുന്നു. സുധാകറിന്റെ ഹൃദയസംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട തുടർ ചികിത്സക്കായി പെട്ടന്നുതന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റികയായിരുന്നു.

Tags:    
News Summary - Bhadrachalam MLA saves Congress leaders life with CPR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.