കൊച്ചി: ഭരണകൂടത്തിെൻറ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ വീണ്ടും ലോക്ഡൗൺ ഒരാഴ്ചത്തേക്കുകൂടി നീട്ടി. തിങ്കളാഴ്ച അവസാനിക്കേണ്ടിയിരുന്ന ലോക്ഡൗൺ 21 വരെയാണ് നീട്ടിയത്. കവരത്തി, ബിത്ര, കിൽത്താൻ, മിനിക്കോയി ദ്വീപുകളിൽ സമ്പൂർണ അടച്ചുപൂട്ടലായിരിക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചക്ക് ഒന്നുമുതൽ നാലുവരെ തുറക്കാം.
ഹോട്ടലുകൾ രാവിലെ 7.30 മുതൽ 9.30 വരെയും ഉച്ചക്ക് ഒന്നുമുതൽ മൂന്നുവരെയും ആറുമുതൽ ഒമ്പതുവരെയും ഹോം ഡെലിവറി, പാർസൽ എന്നിവക്കായി മാത്രം തുറക്കാം. മത്സ്യത്തൊഴിലാളികൾക്ക് മൂന്നുമുതൽ അഞ്ചുവരെ മാത്രമായിരിക്കും വിൽപനക്ക് അനുമതി. ബാക്കി ദ്വീപുകളിൽ വൈകീട്ട് അഞ്ചുമുതൽ പിറ്റേദിവസം പുലർച്ച ആറുവരെയുള്ള രാത്രികാല കർഫ്യൂ നിലനിൽക്കും.
കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഇളവ് നൽകിയാൽ അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് വീണ്ടും ലോക്ഡൗൺ നീട്ടിയതെന്നാണ് സൂചന.
കൊച്ചി: ലക്ഷദ്വീപ് തീരത്തുനിന്ന് ഒഴിപ്പിച്ചത് കൈയേറ്റങ്ങളാണെന്ന് ആവർത്തിച്ച് ൈഹകോടതിയിൽ ലക്ഷദ്വീപ് ഭരണകൂടത്തിെൻറ സത്യവാങ്മൂലം. മത്സ്യബന്ധനത്തിെൻറ പേരിൽ തീരം കൈവശപ്പെടുത്താനുള്ള ശ്രമം നടന്നതിനാലാണ് താൽക്കാലിക ഷെഡുകള്‍ നീക്കിയതെന്ന് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ അങ്കിത് കുമാര്‍ അഗര്‍വാള്‍ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഈ ഷെഡുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള സ്ഥലം നൽകിക്കൊണ്ടുതന്നെ ദ്വീപ് വികസനത്തിന് ബീച്ചുകളുടെ സൗന്ദര്യവത്കരണമടക്കം നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്ന വിവരം പഞ്ചായത്തുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.