ബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രണ വിധയമല്ലാത്തതിനാൽ കർണാടകയിൽ ലോക്ക്ഡൗൺ ജൂൺ 14ന് രാവിലെ ആറു വരെ നീട്ടി. സാേങ്കതിക ഉപദേശക സമിതിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഇതോടൊപ്പം കോവിഡ് 19 ദുരിതാശ്വാസത്തിനായി 500 കോടിയുടെ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ബുധനാഴ്ച മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പെങ്കടുത്ത കോവിഡ് അവലോകന യോഗത്തിന് പിന്നാലെയാണ് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയത്. ആദ്യഘട്ടത്തിൽ മേയ് 10 മുതൽ 24 വരെയും തുടർന്ന് ജൂൺ ഏഴുവരെയുമായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയർന്നുതന്നെ തുടരുന്നതാണ് ലോക്ക്ഡൗൺ നീട്ടാൻ കാരണം.
കഴിഞ്ഞദിവസം 11.22 ശതമാനമാണ് കർണാടകയിലെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്. ഇത് അഞ്ചു ശതമാനത്തിലേക്ക് താഴുന്ന സാഹചര്യത്തിൽ മാത്രം ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചാൽ മതിയെന്ന നിലപാടിലാണ് സർക്കാർ. 15,000 ത്തിന് മുകളിലാണ് കർണാടകയിെല പ്രതിദിന കോവിഡ് രോഗികളുെട എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.