ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ; സ്കൂളുകളും കോളജുകളും അടച്ചിടും

ന്യൂ​ഡ​ൽ​ഹി: ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി ഡൽഹി സർക്കാർ. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. അ​വ​ശ്യ സ​ർ​വീ​സ് ഒ​ഴി​കെയുള്ളവക്ക് നിയന്ത്രണം ഏർപ്പെടുത്തും.

സ്കൂ​ളു​ക​ൾ, കോ​ള​ജ്, സ്വി​മ്മിം​ഗ് പൂ​ൾ, ജിം, ​തീ​യ​റ്റ​ർ എ​ന്നി​വ അ​ട​ച്ചി​ടും. സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ 50 ശ​ത​മാ​നം ജോ​ലി​ക്കാ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കു. വി​വാ​ഹ-​മ​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് 20 പേ​ർ​മാ​ത്ര​മെ പ​ങ്കെ​ടു​ക്കാവൂ. ഹോ​ട്ട​ലു​ക​ളി​ൽ പ്ര​വേ​ശ​നം 50 ശ​ത​മാ​നമാക്കി ചുരുക്കി. മെ‌​ട്രോ​യി​ലും 50 ശ​ത​മാ​നം യാ​ത്ര​ക്കാ​ർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.

ഇ‌​ട​വി‌​ട്ട ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ മാ​ത്ര​മെ ക​ട​ക​ൾ തു​റ​ക്കു. ഒ​ട്ടോ റി​ക്ഷ​യി​ൽ ര​ണ്ടു പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. എന്നാൽ നിയന്ത്രണം എന്നുമുതലാണ് നടപ്പിൽ വരികയെന്ന് വ്യക്തമാക്കിയിട്ടില്ല. നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഡല്‍ഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിനു മുകളിലാണ്. കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും പലര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ ഓക്‌സിജന്‍ ഉപയോഗമോ വെന്റിലേറ്ററിന്റെ ആവശ്യമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കെജ്‌രിവാള്‍ അറിയിച്ചു.

Tags:    
News Summary - Lockdown-Like Restrictions Return in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.