ന്യൂഡൽഹി: റഫാൽ വിഷയത്തിൽ പാർലമെൻറിെൻറ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ബഹളത്തെ തുടർന്ന് രാജ്യസഭ നടപടികളില േക്ക് കടക്കാതെ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭയും 12 മണി വരെ നിർത്തിവെച്ചു. മുത്തലാഖ് ഉൾപ്പടെയുള്ള സുപ്രധാന വിഷയങ്ങൾ ലോക്സഭ പരിഗണിക്കാനിരിക്കെയാണ് പ്രതിപക്ഷ ബഹളമുണ്ടായത്.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിെൻറ ആവശ്യം. എന്നാൽ, ഇതിനോട് അനുകൂലമായല്ല ബി.ജെ.പി സർക്കാർ പ്രതികരിക്കുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം ശൈത്യകാല സമ്മേളനത്തിനായി പാർലമെൻറ് ഇന്നാണ് വീണ്ടും ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.