മുംബൈ: ലോക്സഭ, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒന്നിച്ച് മത്സരിക്കാൻ ബി. ജെ.പിയും ശിവസേനയും തീരുമാനിച്ചു. പൂർണമായും ശിവസേനക്ക് വഴങ്ങിയാണ് ബി.ജെ.പി സഖ്യ ശ്രമം പൂർത്തിയാക്കിയത്. 48 മണ്ഡലങ്ങളുള്ള ലോക്സഭയിൽ 25 സീറ്റുകളിൽ ബി.ജെ.പിയും 23 സീറ്റ ുകളിൽ ശിവസേനയും മത്സരിക്കും. നിലവിൽ ബി.ജെ.പിയുടെ കൈവശമുള്ള പാൽഘർ മണ്ഡലം അടുത്ത തെരഞ്ഞെടുപ്പിൽ ശിവസേനക്ക് നൽകും.
288 സീറ്റുകളാണ് നിയമസഭയിലേക്കുള്ളത്. അവയിൽ ചെറുകക്ഷികളുമായി സീറ്റ് ധാരണയായശേഷം ശേഷിക്കുന്നവ നേർപാതിയായി പങ്കുവെക്കാനാണ് തീരുമാനമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രി പദം സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയില്ല. ‘അബ്കി ബാർ ഉദ്ധവ് സർക്കാർ’ (അടുത്തത് ഉദ്ധവിെൻറ സർക്കാർ) എന്ന മുദ്രാവാക്യമാണ് സേനക്ക്.
സഖ്യത്തിന് ശിവസേന വഴങ്ങിയതോടെ അവസാനവട്ട ചർച്ചക്കും സഖ്യപ്രഖ്യാപനത്തിനും തിങ്കളാഴ്ച വൈകീട്ടോടെ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ മുംബൈയിൽ പറന്നെത്തുകയായിരുന്നു. പിന്നീട്, മാതോശ്രീയിൽ ചെന്ന് ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ അടക്കമുള്ള സേന നേതാക്കളുമായി ചർച്ച നടത്തി. 50 മിനിറ്റ് ചർച്ചക്ക് ശേഷം ഒേര കാറിലാണ് ഫട്നാവിസ്, അമിത് ഷാ, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ എന്നിവർ വാർത്തസമ്മേളനം നടന്ന ഹോട്ടലിലേക്ക് പുറപ്പെട്ടത്.
ശിവസേന ഉന്നയിച്ച കർഷക, രാംമന്ദിർ വിഷയങ്ങൾ അംഗീകരിച്ചതായി ഫട്നാവിസ് പറഞ്ഞു. കൊങ്കണിലെ നണാർ എണ്ണ ശുദ്ധീകരണ ശാലയുമായി ബന്ധപ്പെട്ട് സേന ഉന്നയിച്ച വിഷയങ്ങളും ബി.ജെ.പി സ്വീകരിച്ചു. സേനയുമായി കാൽനൂറ്റാണ്ടായുള്ള ബന്ധമാണെന്നും ഇടക്ക് സഖ്യം വിെട്ടങ്കിലും ഭരണത്തിൽ ഒന്നിച്ചാണെന്നും ഫട്നാവിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.