ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. 94 മണ്ഡലങ്ങളിലേക്ക് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. കർണാടകയിലെ 14ഉം ഗുജറാത്തിലെ 25ഉം സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. അസം, ബിഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, യു.പി തുടങ്ങിയ 12 സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലാണ് നാളെ വിധിയെഴുത്ത്. കർണാടകയിലും ഗുജറാത്തിലും ഛത്തിസ്ഗഢിലും ഗോവയിലും ഇതോടെ തെരഞ്ഞെടുപ്പ് പൂർത്തിയാകും.
അസം-നാല്, ബിഹാർ-അഞ്ച്, ഛത്തിസ്ഗഢ്-ഏഴ്, മധ്യപ്രദേശ്-എട്ട്, യു.പി 10, ബംഗാൾ-നാല്, ജമ്മു കശ്മീർ-ഒന്ന് എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിലും ജനം നാളെ ബൂത്തിലേക്ക് നീങ്ങും.
അമിത് ഷാ (ഗാന്ധിനഗർ), ശിവരാജ് സിങ് ചൗഹാൻ (വിദിശ), ജ്യോതിരാദിത്യ സിന്ധ്യ (ഗുണ), പ്രൾഹാദ് ജോഷി (ധാർവാഡ്), ബസവരാജ് ബൊമ്മെ (ഹാവേരി), ബദറുദ്ദീൻ അജ്മൽ (ധുബ്രി) എന്നിവരാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടുന്നവരിൽ പ്രമുഖർ. ആദ്യ രണ്ട് ഘട്ടങ്ങളിൽ പോളിങ് മുൻവർഷത്തേക്കാൾ കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.