ന്യൂഡൽഹി: കർഷകസമരവുമായി ബന്ധപ്പെട്ട് പാർലമെൻറ് നടപടി സ്തംഭിപ്പിച്ച പ്രതിപക്ഷവുമായി രാജ്യസഭക്കു പിന്നാലെ, ലോക്സഭയിലും സർക്കാറിെൻറ ഒത്തുതീർപ്പ്. രാജ്യസഭയിലെന്നപോലെ ലോക്സഭയിലും രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചാവേളയിൽ കർഷക വിഷയം ഉന്നയിക്കാമെന്നാണ് സ്പീക്കർ ഓം ബിർള വിളിച്ച യോഗത്തിലെ ധാരണ.
ഒരാഴ്ചയായി സ്തംഭിച്ചുനിന്ന ലോക്സഭ നടപടികൾ അതനുസരിച്ച് വൈകീട്ട് പുനരാരംഭിച്ചു. പാർലമെൻറിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ച മുന്നോട്ടു നീങ്ങി. രാജ്യസഭയിലാകട്ടെ, പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപസംഹാരത്തോടെ നന്ദിപ്രമേയം പാസാക്കി.
ലോക്സഭയിൽ നടപടികൾ പുനരാരംഭിക്കാൻ അനുവദിക്കണമെന്ന പ്രതിരോധനമന്ത്രി രാജ്നാഥ് സിങ്ങിെൻറ അഭ്യർഥന അംഗീകരിച്ചാണ് നന്ദിപ്രമേയ ചർച്ചക്കു വേണ്ടി പ്രതിപക്ഷം പ്രതിഷേധം മാറ്റിവെച്ചത്. കർഷകവിഷയം പ്രത്യേകമായി ചർച്ചചെയ്യണമെന്നതാണ് പ്രതിപക്ഷനിലപാടെന്ന് കോൺഗ്രസ് സഭാനേതാവ് അധിർ രഞ്ജൻ ചൗധരി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.