മണിപ്പൂരിൽ 25,000 വോട്ടർമാർ അഭയാര്‍ഥി ക്യാമ്പുകളില്‍

ഇംഫാൽ: വംശീയ കലാപത്തിന്റെ അലയൊലികള്‍ അടങ്ങാത്ത മണിപ്പൂരിൽ ഇരുപത്തയ്യായിരത്തോളം വോട്ടര്‍മാര്‍ ഇന്നും അഭയാര്‍ഥി ക്യാമ്പുകളിൽ. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുപ്രകാരം 24,500 വോട്ടര്‍മാര്‍ക്കായി ക്യാമ്പുകളിൽ 94 പോളിങ് ബൂത്തുകളാണ് ഒരുക്കേണ്ടത്. ആകെ അരലക്ഷത്തോളം പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

2,977 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 50 ശതമാനവും പ്രശ്നബാധിത മേഖലയിലാണ്. 20 കമ്പനി അര്‍ധ സൈനിക സംഘത്തെ തെരഞ്ഞെടുപ്പ് സുരക്ഷക്ക് വിന്യസിച്ചു. രണ്ട് സീറ്റ് മാത്രമുള്ള മണിപ്പൂരില്‍ രണ്ട് ഘട്ടമായി ഏപ്രില്‍ 19നും 26നുമാണ് വോട്ടെടുപ്പ്.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ മികച്ച വോട്ടിങ് ശതമാനമുണ്ടയിരുന്ന സംസ്ഥാനത്ത് ഇത്തവണ അത് നിലനിർത്താനാവുമോയെന്നാണ് ആശങ്ക. വിവിധയിടങ്ങളിൽ തെരഞ്ഞെടുപ്പ് ബഹിഷ്‍കരിക്കാൻ സംഘടനകൾ ആഹ്വാനം ചെയ്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. അതേസമയം, വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ കമീഷന്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പ്രദീപ് കുമാര്‍ ഝാ പറഞ്ഞു.

Tags:    
News Summary - Lok Sabha polls in Manipur: Over 24k displaced persons to vote from relief camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.