ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ കോയമ്പത്തൂർ സീറ്റിൽ മത്സരിക്കും. കന്യാകുമാരിയിൽ മുതിർന്ന നേതാവ് പൊൻ രാധാകൃഷ്ണനാണ് സ്ഥാനാർഥി. തെലങ്കാന ഗവർണർ സ്ഥാനം രാജിവെച്ച് പാർട്ടിയിൽ ചേർന്ന തമിഴിസൈ സൗന്ദരരാജനും മൂന്നാം ലിസ്റ്റിൽ ഇടം കിട്ടിയിട്ടുണ്ട്. ചെന്നൈ സൗത്തിൽനിന്നാണ് മുൻ പുതുച്ചേരി ലെഫ്.ഗവർണർ കൂടിയായ തമിഴിസൈ ജനവിധി തേടുക.
ഒമ്പതു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് മൂന്നാം ലിസ്റ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. നീലഗിരിയിൽ കേന്ദ്ര സഹമന്ത്രി എൽ. മുരുകനാണ് സ്ഥാനാർഥി. സംസ്ഥാനത്തെ 39 സീറ്റുകളിൽ 20 ഇടത്താണ് ബി.ജെ.പി മത്സരിക്കുന്നത്.
ചെന്നൈ സെൻട്രലിൽ വിനോജ് സെൽവനും വെല്ലൂരിൽ എ.സി. ഷൺമുഖവും മത്സരിക്കും. സി. നരസിംഹൻ (കൃഷ്ണഗിരി), ടി.ആർ. പരിവേന്ദർ (പെരംബലൂർ), നായ്നാർ നാഗേന്ദ്രൻ (തൂത്തുക്കുടി) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.