ന്യൂഡൽഹി: അഴിമതിക്കെതിരായി വലിയ പ്രഖ്യാപനങ്ങൾ നടത്തുന്ന നരേന്ദ്ര മോദി സർക്കാർ ലോക്പാൽ നിയമനം നീട്ടിക്കൊണ്ടുപോവുകയാെണന്ന് കെ.സി. വേണുഗോപാൽ എം.പി ലോക്സഭയിൽ കുറ്റപ്പെടുത്തി.
ലോക്പാൽ നിയമനവുമായി ബന്ധെപ്പട്ട ബിൽ പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണെന്നും സമിതിയുടെ റിപ്പോർട്ട് കിട്ടുന്ന മുറക്ക് തീരുമാനമുണ്ടാകുമെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി മറുപടി നൽകി. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്പാൽ നിയമനം സാധ്യമല്ലെന്നാണ് സർക്കാറിനുവേണ്ടി ഹാജരായ അേറ്റാണി ജനറൽ കോടതിയിൽ പറഞ്ഞതെന്ന് വേണുേഗാപാൽ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട നിയമം പാർലമെൻറ് പാസാക്കിയിട്ടില്ലെന്നാണ് ലോക്പാൽ നിയമനത്തിന് തടസ്സമായി സർക്കാർ പറയുന്ന ന്യായം. നിയമം പാസാക്കുന്നതിെന പ്രതിപക്ഷം എതിർത്തിട്ടില്ല. ബിൽ കൊണ്ടുവന്ന് പാസാക്കേണ്ടത് സർക്കാറാണ്. അതുചെയ്യാതെ ലോക്പാൽ നിയമനം നീട്ടിക്കൊണ്ടുപോകുന്നതിലൂടെ മോദി സർക്കാറിെൻറ അഴിമതിവിരുദ്ധതയുടെ പൊള്ളത്തരമാണ് തുറന്നുകാണിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.