ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മൊബൈൽ കണക്ഷൻ എടുക്കുന്നതിനും ആധാർ വിവരങ്ങൾ സ്വമേധയാ കൈമാറാമെന്ന് വ്യവസ്ഥ ചെയ്യുന്ന ആധാർ നിയമ ഭേദഗതി ബില്ല് വ്യാ ഴാഴ്ച ലോക്സഭ പാസാക്കി. ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്താൽ ഒരുകോടി രൂപ പിഴയും ജയിൽശിക്ഷ ഉറപ്പാക്കുന്നതും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കൊണ്ടുവന്ന ഒാർഡിനൻസ് നിയമമാക്കുന്നതാണ് ബില്ല്. ബില്ലിനെ സഭയിൽ പ്രതിപക്ഷം എതിർത്തു.
ബി.ജെ.പി സർക്കാർ നിയമ നിർമാണത്തിനായി ഒാർഡിനൻസ് ഉപയോഗപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. ആധാർ നിയമ ഭേദഗതി ബില്ല് ഭരണഘടന വിരുദ്ധവും സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനവുമാണെന്ന് ചർച്ചയിൽ പെങ്കടുത്ത എൻ.കെ. പ്രേമചന്ദ്രൻ പറഞു.
സ്വകാര്യ മൂലധന ശക്തികൾക്ക് യഥേഷ്ടം രാജ്യത്തെ പൗരന്മാരുടെ മുഴുവൻ വിവരങ്ങളും ദുരുപയോഗം ചെയ്യാൻ അവസരം നൽകുന്നതാണ് ബില്ലെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
ആധാര്‍ നിര്ബന്ധമാക്കരുെതന്ന സുപ്രീംകോടതി വിധിയെ മാനിക്കാതെയാണ് ബില്ല് നിയമമാക്കാന്‍ ശ്രമിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കാനും മാനിക്കാനും സര്‍ക്കാര്‍ തയാറാവണമായിരുന്നു. വിവരങ്ങളുടെ ചോര്‍ച്ച സൃഷ്ടിക്കാനിടയുള്ള അപകടങ്ങളെപ്പറ്റിയും സര്‍ക്കാര്‍ ആലോചിക്കണമെന്നും ചർച്ചയിൽ പെങ്കടുത്ത് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.