ലോക്​സഭ പാസാക്കിയത്​ 24 ബില്ലുകൾ; രാജ്യസഭയിൽ 14

ന്യൂഡൽഹി: പതിവിൽനിന്ന് വ്യത്യസ്തമായി തിളക്കമാർന്ന പ്രകടനത്തോടെ പാർലമ​െൻറി​െൻറ ബജറ്റ് സമ്മേളനം സമാപിച്ചു. ബഹളത്തി​െൻറയും സ്തംഭനത്തി​െൻറയും പേരിൽ വാർത്തകളിൽ ഇടംപിടിക്കാറുള്ള പാർലമ​െൻറ് ഇക്കുറി പ്രവർത്തനക്ഷമതയുടെ മികവിലാണ് വാർത്തയാകുന്നത്.

29 ദിവസം നീണ്ട ബജറ്റ് സമ്മേളനത്തി​െൻറ രണ്ടാം സെഷനിൽ ലോക്സഭ 24 ബിൽ പാസാക്കി. രാജ്യസഭയിൽ പാസായത് 14 ബില്ലുകൾ. ലോക്സഭക്ക് 114 ശതമാനം,  രാജ്യസഭക്ക് 92  ശതമാനം എന്നിങ്ങനെയാണ്  പ്രവർത്തനക്ഷതയുടെ കണക്ക്.  ബജറ്റ് സമ്മേളനത്തിൽ ബഹളവും സഭ നിർത്തിവെക്കലും മുമ്പത്തെ അപേക്ഷിച്ച് കുറവായിരുന്നു. യു.പി തെരഞ്ഞെടുപ്പിന് ശേഷം വീര്യംചോർന്ന പ്രതിപക്ഷത്തെയാണ് സഭയിൽ കണ്ടത്. അവസരം മുതലാക്കിയ മോദി സർക്കാർ ധനബില്ലിൽ ഉൾപ്പെടുത്തി  40ഒാളം നിയമങ്ങളിൽ ഭേദഗതി പാസാക്കുകയും ചെയ്തു. ധനബില്ലിന് പണബിൽ പദവിയുള്ളതിനാൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയുടെ അംഗീകാരം നിർബന്ധമല്ല.  

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവുംവലിയ നികുതി പരിഷ്കാരമായ ജി.എസ്.ടി ബിൽ  പാർലമ​െൻറ് കടന്നുവെന്നതാണ് ബജറ്റ് സമ്മേളനത്തിലെ പ്രധാന സവിശേഷത.  പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിൽ ഏറെനാളായി കുടുങ്ങിക്കിടക്കുന്ന ശത്രുസ്വത്ത് നിയമഭേദഗതി പാസാക്കാനായത് സർക്കാറി​െൻറ നേട്ടമായി. ഏറെ ചർച്ച ചെയ്യപ്പെട്ട മോേട്ടാർ വാഹനനിയമ ഭേദഗതി,  ഒ.ബി.സി കമീഷന് ഭരണഘടനാപദവി നൽകുന്ന ബിൽ എന്നിവ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടന്നില്ല.   പ്രതിപക്ഷത്തി​െൻറ ആവശ്യം പരിഗണിച്ച് മോേട്ടാർ വാഹന നിയമഭേദഗതി രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിട്ടു. പ്രസവാനുകൂല്യ നിയമം, മാനസികാരോഗ്യ നിയമം, എച്ച്.െഎ.വി ബാധിതരോടുള്ള വിവേചനം ക്രിമിനൽ കുറ്റമാക്കുന്ന എച്ച്.െഎ.വി ബിൽ തുടങ്ങിയവയാണ് ബജറ്റ് സമ്മേളനത്തിൽ പാസായ സുപ്രധാന ബില്ലുകൾ.

Tags:    
News Summary - loksabha pssed 24 rajyasabha passed 14 bills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.